പാലക്കാട്: അട്ടപ്പാടിയിലെ ഊരുകളില്‍ കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് വിതരണം ചെയ്ത് ആധാര്‍ രേഖകള്‍ ശേഖരിക്കുന്നുവെന്ന പരാതിയിൽ ഡിഎംഒയോട് റിപ്പോർട് തേടുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം മാത്രമേ മരുന്ന് വിതരണം നടത്താൻ പാടുള്ളൂ എന്നാണ് നേരത്തെ നിർദ്ദേശം നൽകിയിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു.
കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് വിതരണം ചെയ്ത ആദിവാസികൾ അടക്കമുള്ളവരുടെ ആധാര്‍ രേഖകള്‍ സന്നദ്ധ സംഘടന ശേഖരിക്കുന്നതായാണ് പരാതി ഉയർന്നത്. അതേസമയം ഹോമിയോ ഡിഎംഒയുടെ അനുമതിയുണ്ടെന്നാണ് ഹൈറേഞ്ച് റൂറല്‍ ഡവലപ്മെന്റ് സൊസൈറ്റി വിശദീകരിച്ചത്. എന്നാല്‍ ആര്‍ക്കും മരുന്നു വിതരണത്തിന് അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു ഹോമിയോ ഡിഎംഒയുടെ പ്രതികരണം.
സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി മാത്രമാണ് ഹോമിയോ പ്രതിരോധ മരുന്നു വിതരണം ചെയ്യുന്നതെന്നും അവര്‍ വിശദീകരിച്ചു. സന്നദ്ധ സംഘടനയുടെ നീക്കം ദുരൂഹമെന്ന് കാണിച്ച് അട്ടപ്പാടിയിലെ പൊതു പ്രവര്‍ത്തക പോലീസിനെയും ആരോഗ്യ വകുപ്പിനെയും സമീപിച്ചിട്ടുണ്ട്.
National News: സായുധസേന ട്രിബ്യൂണലിൽ ആറ് ജുഡീഷ്യൽ അംഗങ്ങൾക്ക് നിയമനം നൽകി കേന്ദ്രം









































