തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂരും കാസർഗോഡും ശക്‌തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. അടുത്ത അഞ്ചുദിവസം സംസ്‌ഥാനത്ത് മഴ കൂടുതൽ ശക്‌തിപ്പെടുമെന്ന് കാലാവസ്‌ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇടുക്കിൽ മഴ വ്യാപകമായതിനെ തുടർന്ന് കല്ലാർകുട്ടി, പാംബ്ള ഡാമുകളിലെ ഷട്ടറുകൾ ഉയർത്തി.
ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പെരിയാർ, മുതിരപ്പുഴയാറുകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ശനി, ഞായർ ദിവസങ്ങളിൽ മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും അതിശക്‌തമായ മഴ കിട്ടും. ഞായറാഴ്‌ച സംസ്‌ഥാനം മുഴുവനും ഓറഞ്ച് അലർട് നൽകിയിട്ടുണ്ട്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ