അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്‌തമായ കാറ്റും മഴയും തുടരുന്നു. മിക്കയിടങ്ങളിലും മഴ രൂക്ഷമായതിനെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ ഗതാഗത തടസവും രൂക്ഷമായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ പമ്പ് ഉപയോഗിച്ചാണ് വെള്ളം നീക്കം ചെയ്‌തത്.
അബുദാബി, അൽഐൻ എന്നിവിടങ്ങളിൽ ഇന്നലെ പുലർച്ചെയായിരുന്നു മഴ കടുത്തത്. താപനില കുറഞ്ഞതോടെ യുഎഇയിൽ തണുപ്പ് വർധിച്ചിട്ടുണ്ട്. കൂടാതെ യുഎഇയുടെ പല ഭാഗങ്ങളിലും ഇന്നലെ രാത്രി 11 വരെ യെല്ലോ, ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരുന്നു.
മഴക്കൊപ്പം തന്നെ ശക്‌തമായ കാറ്റും, ഇടിമിന്നലും ഉണ്ടാകുന്നുണ്ട്. മഴയും, മൂടൽമഞ്ഞും ഉള്ളതിനാൽ വാഹനങ്ങൾ വേഗത കുറച്ച് ഓടിക്കണമെന്നും, ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ കാലാവസ്‌ഥ പ്രതികൂലമായതിനാൽ കടലിൽ ഇറങ്ങുന്നവരും സൂക്ഷിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Read also: തെറ്റുകാരെ സംരക്ഷിക്കില്ല; കോവളത്തേത് ഒറ്റപ്പെട്ട സംഭവമെന്ന് ആവർത്തിച്ച് കോടിയേരി






































