റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ നാളെ കനത്ത മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. കൂടാതെ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.
ചില പ്രദേശങ്ങളിൽ മഴ കനക്കുന്നതോടെ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മദീന, തബൂക്ക്, വടക്കൻ അതിർത്തി പ്രവിശ്യ, അൽ-ജൗഫ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ കനത്ത മഴക്കൊപ്പം മിന്നലും ഉണ്ടായേക്കും.
ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകൾ മാറി താമസിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read also: നാളുകളായി നരകയാതന, മന്ത്രിയുടെ ഇടപെടലിൽ തെരുവുനായക്ക് മോചനം; കാലിലെ മുഴ നീക്കി






































