കുവൈറ്റ് സിറ്റി: രാജ്യത്ത് കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ മഴയില്‍ നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി. സൈന്യവും അഗ്നിശമന സേനയും ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനവും റോഡുകളില്‍ നിന്ന് തടസങ്ങള്‍ നീക്കുന്നതിനുള്ള പ്രവൃത്തികളും പുരോഗമിക്കുകയാണ്.
രാജ്യത്ത് ഏതാണ്ടെല്ലാ പ്രദേശങ്ങളിലും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. അഹ്‍മദിയിലായിരുന്നു ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്. ജലീബ് അല്‍ ശുയൂഖ്, ഫര്‍വാനിയ, ഖൈത്താന്‍, കുവൈത്ത് സിറ്റി, ഫഹാഹീല്‍, മംഗഫ്, സാല്‍മിയ, സല്‍വ, ഫിന്റാസ് തുടങ്ങിയ പ്രദേശങ്ങളിലും കനത്ത മഴയുണ്ടായിരുന്നു.
നിരവധി വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ നിലയിലാണ്. 106 പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ഹവല്ലി, ഫര്‍വാനിയ എന്നിവിടങ്ങളില്‍ നിന്ന് സഹായം തേടി ഏറ്റവുമധികം ഫോണ്‍ കോളുകള്‍ ലഭിച്ചതെന്ന് അഗ്നിശമന സേന അറിയിച്ചു.
Read Also: വില്ലുമലയിൽ പുലി ഭീതി; ക്യാമറ സ്ഥാപിക്കാനൊരുങ്ങി വനംവകുപ്പ്







































