ചെന്നൈ: നഗരത്തിൽ കഴിഞ്ഞ ദിവസം തുടങ്ങിയ ശക്‌തമായ മഴ തുടരുന്നു. രാത്രി മുഴുവൻ പെയ്‌ത മഴയിൽ ചെന്നൈയിലെ പല ഭാഗങ്ങളിലും വെള്ളം കയറി. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്‌ഥാ പ്രവചനം. നുങ്കമ്പാക്കത്താണ് ഏറ്റവുമധികം മഴ ലഭിച്ചത് (21.5). ചെന്നൈ വിമാനത്താവളത്തിൽ 11.3 സെന്റിമീറ്റർ മഴയാണ് ലഭിച്ചത്.
This is going to end up worse than 2015 floods.
Location- KORATTUR#ChennaiRains #ChennaiRain pic.twitter.com/w5N2li9gAL— Naveen Natarajan (@NaveenN40919487) November 7, 2021
2015ലുണ്ടായ പ്രളയത്തിന് ശേഷം 24 മണിക്കൂറിനിടെ ഇത്രയധികം മഴ ചെന്നൈയിൽ പെയ്യുന്നത് ആദ്യമായാണെന്നാണ് വിദഗ്‌ധർ പറയുന്നത്. നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കയറിക്കഴിഞ്ഞു. മഴ തുടർന്നാൽ സ്‌ഥിതി ഗുരുതരമാകുമെന്നാണ് വിലയിരുത്തൽ.
കാഞ്ചീപുരം അടക്കമുള്ള വടക്കൻ തമിഴ്‌നാട്ടിലും ശക്‌തമായ മഴയാണ്. കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുൻകരുതൽ നടപടികൾ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ കളക്‌ടർമാർക്ക് നിർദ്ദേശം നൽകി. പൂണ്ടി ജലസംഭരണി ഞായറാഴ്‌ച രാവിലെ തുറക്കുമെന്ന് തിരുവള്ളുവർ കളക്‌ടർ അറിയിച്ചിരുന്നു. സെക്കൻഡിൽ 3000 ക്യുബിക് അടി ജലം റിസർവോയറിൽ ഒഴുക്കിവിടും.
പുഴൽ തടാകത്തിലെയും ചമ്പ്രംപാക്കം തടാകത്തിലെയും ജലം തുറന്നുവിടുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതിന്റെ പശ്‌ചാത്തലത്തിൽ തടാകക്കരയിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. താഴ്‌ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read: മുല്ലപ്പെരിയാറിലെ മരംമുറി അനുമതി; റിപ്പോർട് കിട്ടിയശേഷം നടപടിയെന്ന് വനംമന്ത്രി






































