തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്‌തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ തെക്കന്‍ ജില്ലകളില്‍ 40 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
മൽസ്യ തൊഴിലാളികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഇന്ന് രാവിലെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. മഴ അവസാനിക്കാത്ത പക്ഷം വരും മണിക്കൂറുകളിൽ കൂടുതൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. തെക്കൻ ജില്ലകൾക്ക് പുറമെ കേരളത്തിൽ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും അവർ അറിയിക്കുന്നു.
Read Also: പന്തളം നഗരസഭയിലെ തോൽവി; ഏരിയ കമ്മറ്റി നേതാക്കൾക്ക് എതിരെ നടപടിയുമായി സിപിഎം