സംസ്‌ഥാനത്ത്‌ ഇന്നും ശക്‌തമായ മഴ തുടരും; യെല്ലോ അലർട് പ്രഖ്യാപിച്ചു

By Trainee Reporter, Malabar News
Heavy Rain Kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴയ്‌ക്ക് സാധ്യത. കോട്ടയം ഉൾപ്പടെയുള്ള ജില്ലകളിൽ ഇന്ന് രാവിലെ മുതൽ അതിശക്‌തമായ മഴയാണ് പെയ്യുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നാണ് മുന്നറിയിപ്പ്.

ഇടിയോടും കാറ്റോടും കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തമിഴ്‌നാടിനും സമീപ പ്രദേശത്തായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ ആന്ധ്ര തീരത്തിനും വടക്കൻ തമിഴ്‌നാടിനും സമീപത്തായി ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

Most Read| ഇന്ത്യ ആര് ഭരിക്കും? കരുക്കൾ നീക്കി നേതാക്കൾ; ഇന്ന് നിർണായക യോഗങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE