ചെന്നൈ: ഊട്ടിയിലെ കുനൂരിലുണ്ടായ ഹെലികോപ്‌ടർ ദുരന്തത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. ജൂനിയർ വാറന്റ് ഓഫിസർ എ പ്രദീപാണ് മരിച്ചത്. തൃശൂർ സ്വദേശിയാണ് ഇദ്ദേഹം. അതേസമയം, അപകടത്തിൽ അന്തരിച്ച സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത് എന്നിവരടക്കം 13 പേരുടെ മൃതദേഹങ്ങൾ നാളെ ഡെൽഹിയിൽ എത്തിക്കും.
വെല്ലിങ്‌ടണിലെ ഡിഫൻസ് സ്‌റ്റാഫ് ട്രെയിനിങ് കോളേജിലെ സെമിനാറിൽ പങ്കെടുക്കുന്നതിനായി ബിപിൻ റാവത്തും ഉന്നത ഉദ്യോഗസ്‌ഥരുമടങ്ങുന്ന 14 അംഗ സംഘം സഞ്ചരിച്ച ഹെലികോപ്‌ടറാണ് അപകടത്തിൽ പെട്ടത്. യാത്രാമധ്യേ കാട്ടേരി പാർക്കിൽ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം.
Also Read: മോദിയുടെ യുപി സന്ദര്‍ശനം; മുസ്‌ലിം പള്ളിക്ക് കാവി നിറം പൂശി