കോഴിക്കോട്: സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതിനായി കുളിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ച യുവാവ് പിടിയിൽ. ഉണ്ണികുളം കരുമല മഠത്തിൽ റിജേഷിനെയാണ് (31) പോലീസ് പിടികൂടിയത്. കുളിമുറിയിൽ കയറിയ സ്ത്രീ ക്യാമറ കണ്ട് പേടിച്ച് ബഹളം വെക്കുകയായിരുന്നു. ബഹളത്തിനിടെ ഫോൺ എടുക്കാൻ വന്ന യുവാവിനെ ആളുകൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഫോൺ സൈബർ സെല്ലിന്റെ പരിശോധനക്ക് അയച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Most Read: കള്ളപ്പണക്കേസ്; സഞ്ജയ് റാവത്ത് ഇഡി കസ്റ്റഡിയിൽ







































