തിരുവനന്തപുരം: വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്‌ഥരുടെയും നേതൃത്വത്തിൽ സംസ്‌ഥാനത്ത് ഇന്ന് ഉന്നതതല യോഗം ചേരും. ഇന്ന് വൈകുന്നേരം 5 മണിക്കാണ് യോഗം ചേരുന്നത്. കോവിഡിന് ശേഷം നവംബർ ഒന്നാം തീയതി മുതൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഇത് സംബന്ധിച്ച മാർഗരേഖകൾ തയ്യാറാക്കുകയാണ് ഇന്നത്തെ യോഗത്തിന്റെ ലക്ഷ്യം.
നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി വീതം കുട്ടികൾക്ക് ക്‌ളാസുകൾ നടത്താനാണ് അധികൃതർ ആലോചിക്കുന്നത്. അതേസമയം ഒരു ക്ളാസില്‍ എത്ര കുട്ടികളെ പ്രവേശിപ്പിക്കാം, ഷിഫ്റ്റ് അടിസ്‌ഥാനത്തില്‍ കുട്ടികളെ പ്രവേശിപ്പിക്കണോ എന്ന കാര്യങ്ങളില്‍ ഇന്ന് തീരുമാനമുണ്ടാകും. രാവിലെ 10 മണി മുതൽ 3 മണിക്കൂർ ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി കുട്ടികളെ പ്രവേശിപ്പിച്ചുകൊണ്ട് ക്‌ളാസുകൾ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യം വെക്കുന്നത്.
സ്‌കൂളുകളിൽ കുട്ടികൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ മാർഗ നിർദ്ദേശങ്ങൾ ഇന്നത്തെ യോഗത്തിൽ തയ്യാറാക്കും. സാമൂഹിക അകലം പാലിക്കുന്നതിനായി ഒരു ബെഞ്ചില്‍ 2 കുട്ടികളെ വീതം ഇരുത്താനും, സ്‌കൂള്‍ ബസില്‍ വിദ്യാര്‍ഥികളെ കൊണ്ടുവരുന്നതിനും ധാരണയായിട്ടുണ്ട്. അതേസമയം ഒന്നാം ക്ളാസ് മുതല്‍ അധ്യയനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. ചെറിയ കുട്ടികളെ മാനദണ്ഡങ്ങള്‍ പാലിച്ച് ക്ളാസുകളില്‍ ഇരുത്താന്‍ കഴിയുമോ എന്നതാണ് ആരോഗ്യവകുപ്പ് ഉന്നയിക്കുന്ന ആശങ്ക.
Read also: ഇന്ത്യന്‍ താലിബാന്‍ പരാമർശം; ജാവേദ് അക്‌തറിനെതിരെ ആര്‍എസ്എസ്