തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉയർന്ന താപനിലാ മുന്നറിയിപ്പ് തുടരുന്നു. ഇന്ന് വടക്കൻ കേരളത്തിൽ രണ്ടുമുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം, വരും ദിവസങ്ങളിൽ മധ്യ-തെക്കൻ ജില്ലകളിൽ ഉച്ചയ്‌ക്ക് ശേഷം ഒറ്റപ്പെട്ട മഴയ്‌ക്കും സാധ്യതയുണ്ട്. മാസം 11ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്.
അന്നേ ദിവസം ബാക്കിയുള്ള എല്ലാ ജില്ലകളിലും നേരിയതോ ഇടത്തരമായതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നേരിയതോ ഇടത്തരമോ ആയ മഴയ്‌ക്ക് സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നേരിയ/ ഇടത്തരം മഴ പെയ്യാൻ സാധ്യതയുള്ളത്.
Most Read| ‘യുക്രൈൻ സമാധാനം തേടുന്നു, യുദ്ധം അവസാനിപ്പിക്കാൻ എന്തും ചെയ്യാൻ തയ്യാർ’