തിരുവനന്തപുരം: ജെഇഇ പ്രവേശന പരീക്ഷ നടക്കുന്നതിനാൽ ഏപ്രിൽ 18, 20 തീയതികളിലെ ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റി വച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഏപ്രിൽ 18ആം തീയതിയിൽ പരീക്ഷ 23ലേക്കും, 20ആം തീയതിയിൽ പരീക്ഷ 26ആം തീയതിയിലേക്കുമാണ് മാറ്റിയത്. പ്രവേശ പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ സൗകര്യം കണക്കിലെടുത്താണു തീരുമാനം.
കൂടാതെ സംസ്ഥാനത്തെ അൺ എയ്ഡഡ് സ്കൂളുകളിൽ ഓൺലൈൻ ക്ളാസുകൾ തുടരുകയും, ലാബ്, ലൈബ്രറി എന്നിവയുടെ ഫീസ് ഈടാക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, ഇത്തരം സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയിൽ കച്ചവടം അനുവദിക്കില്ലെന്നും, സേവന മനോഭാവത്തോടെ ഈ മേഖലയെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
Read also: യുക്രൈനിൽ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിച്ചേക്കാം; മുന്നറിയിപ്പ്







































