ഒന്നാം വർഷ ഹയർ സെക്കൻഡറി ഇമ്പ്രൂവ്മെന്റ് പരീക്ഷ; ഫലം പ്രസിദ്ധീകരിച്ചു

By Team Member, Malabar News
First Year Higher Secondary Exam Results Out
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് 2022 ജനുവരിയിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇമ്പ്രൂവ്മെന്റ്/ സപ്ളിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. http://www.dhsekerala.gov.in/, http://www.keralaresults.nic.in എന്നീ വെബ്‌സൈറ്റുകളിലാണ് ഫലം പ്രസിദ്ധീകരിച്ചത്. ഉത്തരക്കടലാസുകളുടെ പുനര്‍നിര്‍ണയത്തിനും സൂക്ഷ്‌മ പരിശോധനയ്‌ക്കും പകര്‍പ്പ് ലഭിക്കുന്നതിനും മാർച്ച് 4നകം അപേക്ഷ സമർപ്പിക്കണം.

നിശ്‌ചിത ഫോമിലുള്ള അപേക്ഷകള്‍, നിര്‍ദ്ദിഷ്‌ട ഫീസ് സഹിതം പരീക്ഷയ്‌ക്ക്‌ രജിസ്‌റ്റര്‍ ചെയ്‌ത സ്‌കൂളിലെ പ്രിന്‍സിപ്പലിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പുനര്‍മൂല്യനിര്‍ണയത്തിന് ഒരു പേപ്പറിന് 500 രൂപയായിരിക്കും ഫീസ്. ഉത്തരകടലാസുകളുടെ പകര്‍പ്പിന് 300 രൂപയും, സൂക്ഷ്‌മ പരിശോധനയ്‌ക്ക്‌ 100 രൂപയുമാണ് അടയ്‌ക്കേണ്ടത്‌.

അപേക്ഷാഫോം സ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലിലും ലഭ്യമാണ്. സ്‌കൂളുകളില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകള്‍ iExams ല്‍ മാര്‍ച്ച് 5ആം തീയതി വൈകിട്ട് 5 മണിക്കകം പ്രിന്‍സിപ്പല്‍മാര്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

Read also: പുനഃസംഘടന മാറ്റിവച്ചത് മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്; വിഡി സതീശന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE