തലപ്പാടി: കർണാടകയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിൽ എംഎസ്‌എഫ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കേരള- കർണാടക അതിർത്തിയിലായിരുന്നു പ്രതിഷേധം.
ഉഡുപ്പി ഗവ. വിമൻസ് കോളേജ്, കുന്ദാപുര ഗവ. കോളേജ്, വിശ്വേശരയ്യ കോളേജ് എന്നിവിടങ്ങളിലാണ് ഹിജാബിന് നിരോധനം ഏർപ്പെടുത്തിയത്. പ്രതിഷേധസംഗമം മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ ഉൽഘാടനം ചെയ്‌തു. എംഎസ്‌എഫ്. ജില്ലാ പ്രസിഡണ്ട് അനസ് എതിർത്തോട് അധ്യക്ഷനായി. ഇർഷാദ് മൊഗ്രാൽ, സൈഫുല്ലാഹ് തങ്ങൾ, ഷാഹിദ റഷീദ്, ഷഹാന കണിയ, തംസീന കൊടിയമ്മ, ഷിബിൻ ഷഹാന, മൈമൂന മൊഗ്രാൽ, ഷഹല ഷഹാന, സുൽഫത്ത് എന്നിവർ പങ്കെടുത്തു.
അതേസമയം, സംസ്‌ഥാനത്ത് ഹിജാബ് ധരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതിന് എതിരെ പ്രതിഷേധങ്ങൾ വ്യാപിക്കുന്നതിനിടെ സ്‌കൂളുകൾക്കും കോളേജുകൾക്കും കർണാടക അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് ദിവസത്തേക്കാണ് അവധി നൽകിയിരിക്കുന്നത്. സംസ്‌ഥാനത്തെ സമാധാനവും ഐക്യവും നിലനിർത്താൻ എല്ലാ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചിടാൻ ഉത്തരവിട്ടതായി കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ ട്വീറ്റ് ചെയ്‌തു.
Also Read: സേനാംഗങ്ങൾ യുവാവുമായി സംസാരിച്ചു; ഭക്ഷണവും വെള്ളവും ഉടനെ അരികിലെത്തും