സേനാംഗങ്ങൾ യുവാവുമായി സംസാരിച്ചു; ഭക്ഷണവും വെള്ളവും ഉടനെ അരികിലെത്തും

By Central Desk, Malabar News
Young man trapped in canyon is safe
Ajwa Travels

പാലക്കാട്: രക്ഷാദൗത്യ സംഘം ട്രക്കിങ്ങിനിടയിൽ കുടുങ്ങിയ 23 കാരന് അരികിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം. സേനാംഗങ്ങൾ യുവാവുമായി ഉയരത്തിൽ നിന്ന് സംസാരിക്കാൻ ശ്രമിക്കുകയും യുവാവ് തിരികെ കൂവുകയും ചെയ്‌തു. അധികം ഊർജം ചെലവഴിക്കാതിരിക്കാൻ കൂവരുതെന്ന് സൈനികർ ബാബുവിനോട് നിർദ്ദേശിച്ചു.

Related: ബാബു എന്ന 23കാരൻ മലയിടുക്കിൽ കുടുങ്ങിയതുമായി ബന്ധപ്പട്ട മറ്റുവാർത്തകൾ ഈ ലിങ്കിൽ വായിക്കാം

ആധുനിക ഉപകരണങ്ങളുമായി ഇന്നലെ രാത്രിയിലെത്തിയ സൈനിക സംഘങ്ങളാണ് യുവാവിന് അരികിലേക്ക് എത്തിയത്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്ന മുഴുവൻ പേരും അതീവഗുരുതര സാഹചര്യങ്ങൾ പോലും അതിജീവിക്കാൻ കരുത്തുള്ളവരാണ്. ഇവർ പ്രഥമ പരിഗണന നൽകുന്നത് ബാബുവിന്റെ ജീവൻ പിടിച്ചുനിറുത്താനാണ്. നേരം പുലരുന്നതോടെ യുവാവിനെ ഗർത്തത്തിൽ നിന്ന് കരക്ക് എത്തിക്കാൻ കഴിയുമെന്നാണ് വിശ്വാസം.

സാഹസിക സൈനികർക്ക് പോലും എത്തിച്ചേരാൻ കഴിയാത്ത ഈ മലയിടുക്കിൽ യുവാവ് എങ്ങനെയാണ് എത്തിപ്പെട്ടത് എന്നത് ദുരൂഹമാണ്. കൂടെയുണ്ടായിരുന്ന യുവാക്കൾ ഈ മലയിലേക്ക് പോയിട്ടില്ല. അവർ ഇടയിൽ തിരികെ പോന്നിരുന്നു. എന്നാൽ ബാബു വീണ്ടും മുന്നോട്ടു പോകുകയായിരുന്നു. വനമേഖലയായ ഇവിടെ അനുമതി കൂടാതെ കയറാൻ പാടില്ലാത്ത സ്‌ഥലം കൂടിയാണ്. ആദ്യഘട്ടത്തിൽ ബാബുവിന്റെ കയ്യിൽ മൊബൈൽ ഉണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെ ഈ മൊബൈലിലെ ചാർജ് തീരുകയും ഓഫാകുകയും ചെയ്‌തിരുന്നു.

Most Read: 3000 വർഷം പഴക്കമുള്ള ‘മമ്മി’; രഹസ്യങ്ങളുടെ ചുരുളഴിച്ച് ഗവേഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE