തിരുവനന്തപുരം: ഹിജാബ് വിഷയത്തിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശത്തിന് എതിരെ മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതിയംഗം സാദിഖലി ശിഹാബ് തങ്ങള്‍. ഗവര്‍ണര്‍ നേരത്തേയും ശരീഅത്ത് നിയമങ്ങള്‍ക്കെതിരെ നിലപാട് എടുത്തിട്ടുണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അദ്ദേഹത്തിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. മൗലിക അവകാശങ്ങള്‍ക്ക് എതിരെയുള്ള കടന്നുകയറ്റമാണ് നടക്കുന്നതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഹിജാബിനെതിരെയുള്ള കയ്യേറ്റമായി മാത്രം ഇതിനെ കാണേണ്ടതില്ല. മതം, വിദ്യാഭ്യാസം, വസ്‌ത്രം എന്നിങ്ങനെ ഭരണഘടന ഉറപ്പ് നല്‍കുന്ന സ്വാതന്ത്ര്യങ്ങള്‍ക്ക് എതിരെയുള്ള കടന്നുകയറ്റമാണിത്. ഹിജാബ് വിഷയത്തെ മതവിഷയമായി മാത്രം ഒതുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിജാബ് വിവാദത്തിന് പിന്നില്‍ മുസ്‌ലിം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ഗൂഢാലോചന ആണെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്‌താവന. ഇസ്‌ലാം മതവിശ്വാസപ്രകാരം ഹിജാബ് ഒഴിവാക്കാനാവാത്ത ആചാരമല്ല. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കപ്പെടണം. അത് വസ്‌ത്ര സ്വാതന്ത്ര്യം നിഷേധിക്കലല്ല. സിഖുകാരുടെ തലപ്പാവുമായി ഹിജാബ് താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Most Read: വനിതാ ജീവനക്കാർക്ക് എതിരെ അധിക്ഷേപം; നിയമ നടപടിക്കൊരുങ്ങി മീഡിയാ വൺ