വനിതാ ജീവനക്കാർക്ക് എതിരെ അധിക്ഷേപം; നിയമ നടപടിക്കൊരുങ്ങി മീഡിയാ വൺ

By News Desk, Malabar News
media one ban
Representational Image
Ajwa Travels

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ സംപ്രേഷണ വിലക്കിന്റെ പേരില്‍ സ്‌ഥാപനത്തിനും ജീവനക്കാര്‍ക്കും നേരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങി മീഡിയാ വൺ.

‘കൃത്യമായ കാരണം പറയാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ചാനല്‍ സംപ്രേഷണം തടഞ്ഞത്. ഈ പഴുതുപയോഗിച്ച് ചാനലിനെതിരെ സോഷ്യല്‍ മീഡിയ വഴിയും ഓണ്‍ലൈന്‍ മാദ്ധ്യമങ്ങൾ വഴിയും ചിലര്‍ സംഘടിത പ്രചാരണം നടത്തുകയാണ്. ചില ജീവനക്കാര്‍ക്കെതിരെ വ്യക്‌തിഹത്യയും വനിതാ ആങ്കര്‍മാര്‍ക്കെതിരെ അധിക്ഷേപവും നടക്കുന്നുണ്ട്. ഇതിനെതിരെ ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം’; മീഡിയാ വണ്‍ മാനേജ്‌മെന്റ് പ്രതികരിച്ചു.

സോഷ്യല്‍ മീഡിയയിലൂടെ താനും സഹപ്രവര്‍ത്തകരും വ്യക്‌തിപരമായി ആക്രമിക്കപ്പെടുന്നുണ്ടെന്ന് എഡിറ്റര്‍ പ്രമോദ് രാമന്‍ പറഞ്ഞു. ഒരുവിഭാഗം ആളുകള്‍ മീഡിയാ വണ്ണിനെതിരെ നുണകള്‍ പ്രചരിപ്പിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിനപ്പുറത്തേക്ക് ദുഷ്‌പ്രചാരണങ്ങളേയുമാണ് മീഡിയ വണ്‍ ഇപ്പോള്‍ നേരിടുന്നെന്നും പ്രമോദ് രാമന്‍ പറഞ്ഞു.

Also Read: വിനീതയുടെ മാല പണയംവെച്ചു; പ്രതി കൊടുംകുറ്റവാളി, തെളിവെടുപ്പ് നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE