ഡോ. മഹ്‌മൂദ്‌ കൂരിയയുടെ ചരിത്രപഠനം; കാംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിക്കും

കേരളത്തിന് അഭിമാനമായി മലപ്പുറം ജില്ലയിലെ പനങ്ങാങ്ങര സ്വദേശി ഡോ. മഹ്‌മൂദ്‌ കൂരി. ലോക പ്രശസ്‌തമായ കാംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റി പ്രസ് ആദ്യമായി ഒരു മലായാളിയുടെ പുസ്‌തകം പ്രസിദ്ധീകരിക്കുന്നു.

By Malabar Desk, Malabar News
Dr Mahmood Kooria
Ajwa Travels

മലപ്പുറം: മലയാളി ചരിത്രകാരനും നോര്‍വയിലെ ബെര്‍ഗന്‍ യൂണിവേഴ്‌സിറ്റി ചരിത്ര അധ്യാപകനുമായ ഡോ. മഹ്‌മൂദ്‌ കൂരിയുടെ ‘ഇസ്‌ലാമിക് ലോ ഇൻ സർക്കുലേഷൻ’ എന്ന പുസ്‌തകം കാംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിക്കുന്നു.

ആഫ്രിക്ക, അറേബ്യ, ഏഷ്യ എന്നിവിടങ്ങളില്‍, ഇസ്‌ലാമിക നിയമം തദ്ദേശീയമായ നിയമ വ്യവസ്‌ഥകള്‍ക്കൊപ്പം, പതിമൂന്നാം നൂറ്റാണ്ട് മുതല്‍ ഇരുപതാം നൂറ്റാണ്ട് വരെ വ്യാപിച്ചത് എങ്ങനെയെന്നും അതില്‍ കേരളത്തിലും ഇന്തൊനേഷ്യയിലും മലേഷ്യയിലുമെല്ലാം പ്രചാരത്തിലുള്ള ശാഫിഈ മദ്ഹബിന്റെ പങ്ക് എന്താണെന്നുമെല്ലാം അന്വേഷിക്കുന്നതാണ് ഇസ്‌ലാമിക് ലോ ഇൻ സർക്കുലേഷൻ എന്ന ഈ പുസ്‌തകം.

ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളില്‍ ഇന്ന് വ്യാപകമായി പിന്തുടര്‍ന്നുവരുന്ന ശാഫിഈ മദ്ഹബിനെക്കുറിച്ച് ആധികാരികമായി അന്വേഷിക്കുന്ന ഈ പഠനം, നിരവധി രാജ്യങ്ങളും നൂറ്റാണ്ടുകളും ഒരുമിച്ച് അനാവരണം ചെയ്യുന്ന ഇത്തരത്തിലുള്ള ആദ്യത്തെ രചനയാണ്. അറബി, ഉര്‍ദു, മലായ്, ഇന്തൊനേഷ്യന്‍, ഡച്ച്, ജര്‍മന്‍, പേര്‍ഷ്യന്‍, മലയാളം, തമിഴ് തുടങ്ങി നിരവധി ഭാഷകളിലുള്ള ചരിത്ര സ്രോതസുകള്‍ പഠനവിധേയമാക്കി രചിച്ചതാണ് പുസ്‌തകം.

വർഷങ്ങൾ നീണ്ടുനിന്ന പഠനത്തിന്റെ അടിസ്‌ഥാനത്തിലാണ് മഹമൂദ് കൃതി എഴുതിയിരിക്കുന്നത്. പ്രശസ്‌തരായ നിരവധി അക്കാദമിക പണ്ഡിതര്‍ പുസ്‌തകത്തെ പ്രശംസിച്ച് ഇതിനകം കുറിപ്പുകളെഴുതിയിട്ടുണ്ട്.

സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കിലെ പ്രൊഫസറും ഗ്രാജ്വേറ്റ് സെന്റെറിന്റെ മുന്‍ പ്രസിഡണ്ടുമായ പ്രൊഫസര്‍ ചെയ്‌സ് റോബിന്‍സണ്‍, ഹദ്റമി സയ്യിദുമാരുടെ ഇന്ത്യന്‍ മഹാസമുദ്രതീരങ്ങളിലെ സംഭാവനകളെക്കുറിച്ച് പഠനം നടത്തിയ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ആന്ത്രൊപോളജി-ഹിസ്‌റ്ററി വിഭാഗം പ്രൊഫസര്‍ എംഗ്‌സംഗ് ഹോ, ഇംഗ്ളണ്ടിലെ എക്‌സറ്റർ യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോര്‍ ദ സ്‌റ്റഡി ഓഫ് ഇസ്‌ലാം ഡയറക്‌ടർ പ്രൊഫസര്‍ റോബര്‍ട്ട് ഗ്ളീവ് തുടങ്ങി നിരവധി പേര്‍ പുസ്‌തകത്തെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

Islamic law in Circulation By Dr Mahmood Kooria

ഡെല്‍ഹിയിലെ അശോക യൂണിവേഴ്‌സിറ്റിയിലെ ചരിത്രവിഭാഗത്തില്‍ വിസിറ്റിംഗ് ഫാക്കല്‍റ്റിയായ മഹ്‌മൂദ്‌ കൂരി നെതര്‍ലാന്റ്സിലെ ലൈഡന്‍ യൂണിവേഴ്‌സിറ്റിയിലും നോര്‍വയിലെ ബെര്‍ഗന്‍ യൂണിവേഴ്‌സിറ്റിയിലുമാണ് ജോലി ചെയ്യുന്നത്. മലപ്പുറം ജില്ലയിലെ പനങ്ങാങ്ങര സ്വദേശിയായ മഹ്‌മൂദ്‌ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലും ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലും ലൈഡന്‍ യൂണിവേഴ്‌സിറ്റിയിലുമാണ് പഠിച്ചത്.

പതിനായിരത്തിലധികം രൂപ മുഖവിലയുള്ള പുസ്‌തകം അമേരിക്കയില്‍ 135 ഡോളറും ബ്രിട്ടനില്‍ 105 പൗണ്ടുമാണ് കാംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റി പ്രസ് വിലയിട്ടിരിക്കുന്നത്. കാംബ്രിഡ്‌ജ്‌ പ്രസ് പ്രസിദ്ധീകരിക്കുന്ന ഒരു മലായാളിയുടെ ആദ്യ പുസ്‌തകമാണിത്.

Most Read: ക്രെഡിറ്റ് കാർഡ് ഉടമകളുടെ ശ്രദ്ധക്ക്; ഫോറെക്‌സ് ഉൾപ്പടെയുള്ള സർവീസുകൾക്ക് നിരോധനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE