പാലക്കാട്: തുടർകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പോലീസിന്റെ കൈയിൽ വിലങ്ങിട്ട സ്ഥിതി വിശേഷമാണ് കേരളത്തിൽ ഇപ്പോൾ ഉള്ളതെന്നും ആഭ്യന്തര വകുപ്പ് പൂർണ പരാജയമാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ആർഎസ്എസിനും ബിജെപിക്കുമെതിരെ ഏകപക്ഷീയമായ ആക്രമണമാണ് കേരളത്തിൽ നടക്കുന്നത്. പോപ്പുലർ ഫ്രണ്ടിന് സർക്കാരിന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. ഈ മാസം 29ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തെത്തും. കർശന നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലാ കളക്ടർ നാളെ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ ബിജെപി പങ്കെടുക്കുമോ എന്ന കാര്യത്തിൽ കെ സുരേന്ദ്രൻ വ്യക്തത നൽകിയിട്ടില്ല. ആക്രമികളോട് എന്ത് ചർച്ച ചെയ്യാനാണെന്ന ചോദ്യം ഉയർത്തിയ സുരേന്ദ്രൻ, സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമോ എന്നത് കൂടിയാലോചനകൾക്ക് ശേഷം അറിയിക്കാമെന്നും മറുപടി നൽകി.
Most Read: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി പിജെ കുര്യൻ






































