ആഭ്യന്തര വകുപ്പ് പൂർണ പരാജയം; പോപ്പുലർ ഫ്രണ്ടിന് സർക്കാർ സഹായം- കെ സുരേന്ദ്രൻ

By Trainee Reporter, Malabar News
K.surendran Against Gold smuggling case
Ajwa Travels

പാലക്കാട്: തുടർകൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ സംസ്‌ഥാന ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പോലീസിന്റെ കൈയിൽ വിലങ്ങിട്ട സ്‌ഥിതി വിശേഷമാണ് കേരളത്തിൽ ഇപ്പോൾ ഉള്ളതെന്നും ആഭ്യന്തര വകുപ്പ് പൂർണ പരാജയമാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ആർഎസ്എസിനും ബിജെപിക്കുമെതിരെ ഏകപക്ഷീയമായ ആക്രമണമാണ് കേരളത്തിൽ നടക്കുന്നത്. പോപ്പുലർ ഫ്രണ്ടിന് സർക്കാരിന്റെയും സിപിഎമ്മിന്റെയും രാഷ്‌ട്രീയ സഹായം ലഭിക്കുന്നുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. ഈ മാസം 29ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്‌ഥാനത്തെത്തും. കർശന നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ പാലക്കാട് ജില്ലാ കളക്‌ടർ നാളെ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ ബിജെപി പങ്കെടുക്കുമോ എന്ന കാര്യത്തിൽ കെ സുരേന്ദ്രൻ വ്യക്‌തത നൽകിയിട്ടില്ല. ആക്രമികളോട് എന്ത് ചർച്ച ചെയ്യാനാണെന്ന ചോദ്യം ഉയർത്തിയ സുരേന്ദ്രൻ, സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമോ എന്നത് കൂടിയാലോചനകൾക്ക് ശേഷം അറിയിക്കാമെന്നും മറുപടി നൽകി.

Most Read: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി പിജെ കുര്യൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE