തിരുവനന്തപുരം: വെമ്പായത്തെ അമ്യൂസ്മെന്റ് പാർക്കായ ഹാപ്പിലാൻഡിൽ റൈഡ് തകർന്നുവീണ് കുട്ടികളടക്കം അഞ്ചുപേർക്ക് ഗുരുതര പരിക്ക്. റൈഡറിന്റെ വെൽഡിങ് പൊട്ടി വീണാണ് അപകടമുണ്ടായത്. ഉച്ചയോടെ ആയിരുന്നു അപകടം.
നാഗർകോവിൽ സ്വദേശികളായ മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയേൽ (14), റോസ് (16) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തുള്ള സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. തലയ്ക്കാണ് എല്ലാവർക്കും പരിക്കേറ്റത്.
പാർക്കിലെ ജയന്റ് വീൽ പൊട്ടി താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. ഉയർന്ന് പൊങ്ങിയ സമയത്ത് വെൽഡിങ് പൊട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നിഗമനം. 26 പേർ ജയന്റ് വീലിൽ ഉണ്ടായിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും എസ്യുടി ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു



































