ഹണിട്രാപ്പ്; പത്തനംതിട്ടയിൽ യുവാക്കൾക്ക് ക്രൂരമർദ്ദനം, ദമ്പതികൾ അറസ്‌റ്റിൽ

പത്തനംതിട്ട ചരൽകുന്ന് സ്വദേശികളായ ജയേഷും രശ്‌മിയുമാണ് അറസ്‌റ്റിലായത്‌. ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ് മർദ്ദനത്തിന് ഇരയായത്.

By Senior Reporter, Malabar News
Honey trap case in kerala
Rep. Image
Ajwa Travels

പത്തനംതിട്ട: പത്തനംതിട്ടയിൽ ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ദമ്പതികൾ അറസ്‌റ്റിൽ. പത്തനംതിട്ട ചരൽകുന്ന് സ്വദേശികളായ ജയേഷും രശ്‌മിയുമാണ് അറസ്‌റ്റിലായത്‌. ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ് മർദ്ദനത്തിന് ഇരയായത്. ദമ്പതികൾക്ക് സൈക്കോ മനോനിലയാണെന്നാണ് പോലീസ് പറയുന്നത്.

റാന്നി സ്വദേശിയായ യുവാവുമായി രശ്‌മി ഫോണിലൂടെ സൗഹൃദം സ്‌ഥാപിക്കുകയായിരുന്നു. പിന്നീട് വീട്ടിലേക്ക് ക്ഷണിച്ചു. മാരാമൺ ജങ്ഷനിൽ എത്തിയ യുവാവിനെ ജയേഷ് ഒപ്പം കൂട്ടി. വീട്ടിലെത്തിച്ച ശേഷം ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുപോലെ അഭിനയിക്കാൻ പറഞ്ഞു. ഈ രംഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു.

പിന്നീട് ജയേഷ് കയർ കൊണ്ട് യുവാവിനെ കെട്ടിത്തൂക്കുകയും മുളക് സ്‌പ്രേ ജനനേന്ദ്രിയത്തിലേക്ക് അടിക്കുകയുമായിരുന്നു. 23 സ്‌റ്റേപ്ളെയർ പിന്നുകളും ജനനേന്ദ്രിയത്തിൽ അടിച്ചു. നഖം പിഴുതെടുത്തു. പിന്നീട് റോഡിൽ ഉപേക്ഷിച്ച യുവാവിനെ ഓട്ടോറിക്ഷ തൊഴിലാളികളാണ് ആശുപത്രിയിൽ എത്തിച്ചത്. ആലപ്പുഴ സ്വദേശിയായ യുവാവ് ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.

ഇയാൾ നാട്ടിലെത്തിയപ്പോൾ രശ്‌മി വീട്ടിലേക്ക് ക്ഷണിച്ചു. തിരുവല്ലയിൽ വെച്ച് ജയേഷ് കൂട്ടിക്കൊണ്ടുവന്നു. വീട്ടിലെത്തി ക്രൂരമായി മർദ്ദിച്ചു. മുളക് സ്‌പ്രേ ജനനേന്ദ്രിയത്തിൽ അടിച്ചു. പിന്നീട് വാഹനത്തിൽ കയറ്റി വഴിയിൽ ഇറക്കിവിട്ടു. റാന്നി സ്വദേശിയായ യുവാവ് ആശുപത്രിയിൽ ചികിൽസ തേടിയ വിവരം ആശുപത്രി അധികൃതരാണ് പോലീസിനെ അറിയിച്ചത്.

എന്താണ് സംഭവിച്ചതെന്ന് നാണക്കേട് കാരണം യുവാവ് പോലീസിനോട് പറഞ്ഞില്ല. മറ്റു കാരണങ്ങളാണ് പറഞ്ഞത്. ഇതിന്റെ അടിസ്‌ഥാനത്തിൽ ചിലരെ പോലീസ് കസ്‌റ്റഡിയിലും എടുത്തിരുന്നു. സംശയം തോന്നി വിശദമായി നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ വിശദമായി നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ പിടിയിലായത്. ആലപ്പുഴ സ്വദേശിയുടെ ഐ ഫോണും, റാന്നി സ്വദേശിയുടെ പണവും ദമ്പതികൾ മോഷ്‌ടിച്ചു. വിശദമായ അന്വേഷണത്തിന് എസ്‌പി പ്രത്യേക സംഘത്തെ നിയോഗിച്ചു.

Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE