2019ലെ എടപ്പാൾ ഹണിട്രാപ്പ്‌ കേസിൽ 19കാരി അറസ്‌റ്റിൽ; ഇതോടെ പിടികൂടിയത് 16 പേരെ

അടയ്‌ക്ക വ്യാപാരിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്നു വിശ്വസിപ്പിച്ചാണ് എടപ്പാളിലെ ലോഡ്‌ജിൽ എത്തിച്ച് 16കാരി മയക്കുമരുന്നു നൽകി നഗ്‌നനാക്കി ഫോട്ടോ എടുത്തതും കൂട്ടുപ്രതികളുമായി ചേർന്ന് ബ്‌ളാക് മെയിൽ ചെയ്‌ത്‌ ആഡംബര കാറും സ്വർണവും 50 ലക്ഷം രൂപയും തട്ടിയെടുത്തതും.

By Central Desk, Malabar News
19year woman arrested in 2019 Edapal honeytrap; Now 16 arrested
courtesy to DH
Ajwa Travels

മലപ്പുറം: ജില്ലയിൽ എടപ്പാളിലെ ലോഡ്‌ജിൽ ചാലിശ്ശേരി സ്വദേശിയായ അടയ്‌ക്ക വ്യാപാരിയെ 2019ൽ ഹണിട്രാപ്പ്‌ ചെയ്‌ത കേസിൽ തിരുവനന്തപുരം സ്വദേശിനിയായ പത്തൊൻപതുകാരി അറസ്‌റ്റിൽ. വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച ശേഷം ഹണി ട്രാപ്പിൽ കുടുക്കി പണവും സ്വർണവും ഉൾപ്പെടെ 50ലക്ഷം കവർന്നെന്നാണ് കേസ്.

2019ൽ നടന്ന സംഭവത്തിൽ തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് ഈ യുവതി കോടതി വഴി പൊലീസിന് പരാതി നൽകിയിരുന്നു. പരാതിയിൽ നടപടി സ്വീകരിച്ച പോലീസ്, വ്യാപാരിക്കെതിരെ പോക്‌സോ ചുമത്തി കേസെടുക്കുകയും ചെയ്‌തു. എന്നാൽ അന്വേഷണത്തിൽ പരാതി വ്യാജമാണെന്നും ഹണിട്രാപ്പാണ് കേസെന്നും പൊലീസിന് വ്യക്‌തമായി. എന്നാൽ, ഹണിട്രാപ്പിൽ ഭാഗമായ പെൺകുട്ടിക്കെതിരെ കേസെടുത്തെങ്കിലും പ്രായപൂർത്തി ആകാത്തതിനാൽ പെൺകുട്ടിയെ ഇപ്പോൾ അറസ്‌റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

എന്നാൽ, പ്രായപൂർത്തിയായാൽ യുവതിക്കെതിരെ അറസ്‌റ്റ്, ക്രിമിനൽ കേസ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ തടസമില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. അതിനുസരിച്ചാണ് ഇപ്പോൾ 19 കാരിയായ യുവതിയെ ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്‌തത്‌. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.

സംഭവം നടന്ന് മാസങ്ങൾക്കകം തന്നെ പ്രധാന പ്രതികളെയും സ്വർണ്ണവും പണവും കാറും അടക്കമുള്ള തൊണ്ടിമുതലുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നു. ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ കേസിലെ എല്ലാ പ്രതികളും അറസ്‌റ്റിലായതോടെ ഇനി കോടതിയിലാണ് കേസ് നടക്കുക.

Most Read: നടൻ സിദ്ധാന്തിന്റെ മരണകാരണം അമിത വ്യായാമമെന്ന് സൂചന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE