സ്‌ത്രീക്ക് വീട്ടുജോലി സാധ്യമല്ലെങ്കിൽ വിവാഹത്തിന് മുമ്പ് പറയണം; ബോംബെ ഹൈക്കോടതി

വിവാഹിതയായ സ്‌ത്രീ വീട്ടുജോലി ചെയ്യുന്നത് ക്രൂരതയല്ലെന്നും സ്‌ത്രീക്ക് വീട്ടുജോലി ചെയ്യാൻ താൽപര്യമില്ലെങ്കിൽ, വിവാഹത്തിന് മുമ്പ് പറയണമെന്നും കോടതി പറഞ്ഞു.

By Central Desk, Malabar News
Bombay High Court on Woman Housework
Rep. Image: Jason Briscoe @ Unsplash
Ajwa Travels

മൂംബൈ: കുടുംബത്തിന് വേണ്ടി വീട്ടുജോലി ചെയ്യുന്നതിനെ വീട്ടുവേലക്കാരിയുടെ ജോലിയായി കണക്കാക്കാൻ ആകില്ലെന്നും കുടുംബത്തിന് വേണ്ടി ചെയ്യുന്ന ജോലിയെ വേലക്കാരിയോട് താരതമ്യപ്പെടുന്നത് ശരിയല്ലെന്നും ബോംബെ ഹൈക്കോടതി. ജസ്‌റ്റിസുമാരായ വിഭ കങ്കൺവാടി, രാജേശ് പാട്ടീൽ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം.

വിവാഹിതരായ യുവതികളോട് വീട്ടുജോലി ചെയ്യാൻ പറയുന്നത് ക്രൂരതയല്ലെന്നും കോടതി വിലയിരുത്തി. സ്‌ത്രീക്ക് വീട്ടുജോലി ചെയ്യാൻ താൽപര്യമില്ലെങ്കിൽ അത് വിവാഹത്തിന് മുമ്പ് പറയണമെന്നും വിവാഹത്തിന് ശേഷമാണ് ഈ സാഹചര്യം ഉണ്ടാകുന്നതെങ്കിൽ ഇത്തരം പ്രശ്‌നങ്ങൾ നേരത്തെ പരിഹരിക്കേണ്ടതായിരുന്നു എന്നും കോടതി പറഞ്ഞു.

ഭാര്യ നൽകിയ ഗാർഹിക പീഡന പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് നൽകിയ ഹരജി പരിഗണിക്കവെയാണ്‌ കോടതിയുടെ നിരീക്ഷണം. വിവിധ വിഷയങ്ങൾ ചൂണ്ടികാണിച്ചു കൊണ്ട് യുവതി നൽകിയ ഹരജിയിലെ ‘തന്നെ വീട്ടുവേലക്കാരിയെ പോലെ കാണാൻ തുടങ്ങിയെന്ന’ യുവതിയുടെ വരികൾക്കാണ് കോടതി വിശദീകരണം നൽകിയത്.

കുടുംബത്തിന് വേണ്ടി വീട്ടുജോലി ചെയ്യുന്നതിനെ വീട്ടുവേലക്കാരിയായി കണക്കാക്കി എന്ന് പറയാനാകില്ല. വീട്ടുജോലി ചെയ്യാൻ താൽപര്യമില്ലെങ്കിൽ നേരത്തെ പറയണമായിരുന്നു. അങ്ങനെയെങ്കിൽ ഭർത്താവിന് വിവാഹത്തെ കുറിച്ച് പുനരാലോചന സാധ്യമാകുമായിരുന്നു. ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന് പറഞ്ഞത് കൊണ്ട് മാത്രം കേസ് നിലനിൽക്കില്ല. എന്താണ് പീഡനമെന്ന് വിവരിക്കാത്തിടത്തോളം നിയമത്തിൽ നിർവചിക്കുന്ന പ്രകാരമുള്ള ക്രൂരത നടന്നോ എന്ന നിഗമനത്തിൽ എത്താനാകില്ല -കോടതി പറഞ്ഞു. എന്നാൽ, ഹരജിയിലെ മറ്റുപരാതികൾ നിലനിൽക്കുമെന്നും കോടതി വ്യക്‌തമാക്കി.

Most Read: കറൻസികളിൽ ദൈവങ്ങൾ വേണമെന്ന ആവശ്യം; ട്രോളുകളുടെ പൂരവുമായി സോഷ്യൽമീഡിയ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE