കോഴിക്കോട്: നാഫെഡ് മുഖേന സംഭരിച്ച സവാള ഹോര്‍ട്ടികോര്‍പ് ജില്ലയില്‍ വിതരണം ചെയ്യാന്‍ 8 ടണ്‍ ഇന്നലെ എത്തിച്ചു. കിലോഗ്രാമിനു 45 രൂപ നിരക്കിലാണ് വില്‍പ്പന നടത്തുന്നത്. 2 ടണ്‍ സവാള ഇതിനോടകം ഹോര്‍ട്ടികോര്‍പ്പ് വിറ്റു. പൊതുമാര്‍ക്കറ്റില്‍ കിലോഗ്രാമിനു 70 രൂപ നിരക്കിലാണ് സവാള വില്‍ക്കുന്നത്. നേരത്തെ 85 രൂപവരെ എത്തിയിരുന്നു. സംസ്ഥാനത്ത് ഹോര്‍ട്ടികോര്‍പ് മുഖേന 500 ടണ്‍ സവാളയാണ് വിതരണം ചെയ്യുന്നത്. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് എന്നിവ മുഖേന 1,300 ടണ്‍ കൂടി നല്‍കുന്നുണ്ട്. നവംബര്‍ 5നാണ് അടുത്ത ലോഡ് കോഴിക്കോട് എത്തുക.
Also Read: വടക്കന്‍ കേരളത്തിലെ 7 ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്







































