വാഷിംഗ്‌ടൺ: മണിക്കൂറുകൾക്ക് ശേഷം തകരാർ പരിഹരിച്ച് യൂട്യൂബ് തിരിച്ചെത്തി. ലോകമെമ്പാടുമുള്ള കണ്ടന്റ് ക്രിയേറ്റേഴ്‌സിനേയും ഉപഭോക്‌താക്കളേയും പ്രതിസന്ധിയിലാക്കി പുലർച്ചെയാണ് യൂട്യൂബ് തകരാറിലായത്.
“ഞങ്ങൾ തിരിച്ചെത്തിയിരിക്കുന്നു, തടസം നേരിട്ടതിൽ ഖേദിക്കുന്നു, ക്ഷമയോടെ കാത്തിരുന്നതിന് നന്ദി,”- യൂട്യൂബ് ട്വീറ്റ് ചെയ്‌തു.
…And we’re back – we’re so sorry for the interruption. This is fixed across all devices & YouTube services, thanks for being patient with us ❤️ https://t.co/1s0qbxQqc6
— TeamYouTube (@TeamYouTube) November 12, 2020
യൂട്യൂബ് വെബ്‌സൈറ്റ് ലഭ്യമായിരുന്നെങ്കിലും വീഡിയോകൾ ലോഡ് ആകുന്നില്ലെന്നതായിരുന്നു തകരാർ. ഇതേത്തുടർന്ന് നിരവധി പേർ യൂട്യൂബ് ഡൗൺ ആണെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി യൂട്യൂബ് രംഗത്തെത്തി.
“യൂട്യൂബ് വിഡിയോ കാണാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾ ഒറ്റക്കല്ല എന്ന് കരുതൂ, ഞങ്ങളുടെ സംഘം പ്രശ്‌നം പരിഹരിച്ചുകൊണ്ടിരിക്കുകയാണ്”- എന്നായിരുന്നു യൂട്യൂബിന്റെ ട്വീറ്റ്.
Also Read: ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളെ നിയന്ത്രിക്കൽ; രാഷ്‌ട്രപതി ഒപ്പിട്ട ഉത്തരവ് കേന്ദ്രം പുറത്തിറക്കി
യൂട്യൂബ് നിശ്‌ചലമായതോടെ അനുബന്ധ സേവനങ്ങളും ലഭിക്കാതായി. യൂട്യൂബ് ടിവി, ഗൂഗിൾ ടിവിയിൽ നിന്ന് വാങ്ങുന്ന സിനിമകൾ മറ്റ് ടിവി ഷോകൾ എന്നിവയും പ്രവർത്തന രഹിതമായിയിരുന്നു.