കണ്ണൂർ: കനത്ത മഴയിൽ കണ്ണൂർ ചക്കരക്കലിൽ വീട് തകർന്നു. ചക്കരക്കൽ കമ്മ്യൂണിറ്റി ഹാളിന് സമീപം കണോത്ത് കുന്നുമ്പ്രം പരേതനായ പ്രവീണിന്റെ ഭാര്യ അജിതയുടെ വീടാണ് മഴയിൽ തകർന്നത്. പുലർച്ചെ 1.30ന് ആണ് സംഭവം. കനത്ത മഴയിൽ വീട് പൂർണമായും തകർന്നു. അജിതയും കുടുംബവും രാത്രി സമീപത്തെ സഹോദരന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അതിനാൽ വൻ ദുരന്തം ഒഴിവായി.
അതേസമയം, സംസ്‌ഥാനത്ത് പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുകയാണ്. നാല് ജില്ലകളിൽ പുതുതായി ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Most Read: ദർശനയുടെയും കുഞ്ഞിന്റെയും ആത്‍മഹത്യ; ഭർതൃ കുടുംബത്തിനെതിരെ കേസ്







































