ദർശനയുടെയും കുഞ്ഞിന്റെയും ആത്‍മഹത്യ; ഭർതൃ കുടുംബത്തിനെതിരെ കേസ്

ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, അച്ഛൻ ഋഷഭരാജൻ, അമ്മ ബ്രാഹ്‌മിലി എന്നിവർക്കെതിരെയാണ് കൽപ്പറ്റ പോലീസ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഭർത്താവും വീട്ടുകാരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.

By Trainee Reporter, Malabar News
darshana-wayanad-death
Ajwa Travels

വയനാട്: വെണ്ണിയോട് പാത്തിക്കൽ കടവിലെ നടപ്പാലത്തിൽ നിന്ന് കുഞ്ഞുമായി യുവതി പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർതൃ കുടുംബത്തിനെതിരെ കേസെടുത്ത് പോലീസ്. ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, അച്ഛൻ ഋഷഭരാജൻ, അമ്മ ബ്രാഹ്‌മിലി എന്നിവർക്കെതിരെയാണ് കൽപ്പറ്റ പോലീസ് കേസെടുത്തത്. ഇവർക്കെതിരെ ഗാർഹികപീഡനം, ആത്‍മഹത്യാപ്രേരണ, മർദ്ദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, കേസെടുത്തതിന് പിന്നാലെ ഭർത്താവും വീട്ടുകാരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കൽപ്പറ്റ ഡിവൈഎസ്‌പി ടിഎൻ സജീവൻ അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെയാണ് നടപടി. ദർശനയുടെ ബന്ധുക്കളിൽ നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. ദർശനയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണം ഭർതൃവീട്ടുകാരുടെ പീഡനം മൂലമാണെന്നാണ് യുവതിയുടെ മാതാപിതാക്കൾ ആരോപിക്കുന്നത്.

ഗർഭഛിദ്രത്തിന് നിർബന്ധിച്ചതോടെയാണ് ദർശന ആത്‍മഹത്യ ചെയ്‌തതെന്ന്‌ മാതാപിതാക്കൾ പറഞ്ഞു. ഭർത്താവും ഭർതൃ പിതാവും മകളെ മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തിരുന്നതായും ദർശനയുടെ ബന്ധുക്കൾ പറഞ്ഞു. ദർശനയെ കൊണ്ട് രണ്ടു തവണ ഓംപ്രകാശ് നിർബന്ധിച്ചു ഗർഭഛിദ്രം ചെയ്യിപ്പിച്ചു. തുടർന്ന് നാല് മാസം ഗർഭിണിയായിരിക്കെ വീണ്ടും ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ടതിന്റെ മനോവിഷമമാണ് ആത്‍മഹത്യയിലേക്ക് നയിച്ചതെന്നും മാതാവ് വിശാലാക്ഷി പറഞ്ഞു.

ദർശനയുടെയും മകളുടെയും മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ജില്ലാ കളക്‌ടർക്കും പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. കഴിഞ്ഞ 13ആം തീയതിയാണ് അഞ്ചുവയസുള്ള മകൾ ദക്ഷയുമായി ദർശന പുഴയിൽ ചാടി ജീവനൊടുക്കിയത്. ദർശന ചികിൽസയിലിരിക്കെയാണ് മരിച്ചത്. മകളുടെ മൃതദേഹം നാലാം നാളാണ് പുഴയിൽ നിന്ന് കണ്ടെടുത്തത്.

Most Read: വടക്കൻ കേരളത്തിൽ കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ അവധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE