തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ദളവാപുരത്ത് രാഹുൽ നിവാസിൽ പ്രതാപൻ എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്. പ്രതാപൻ, ഭാര്യ ഷേർളി, മരുമകൾ അഭിരാമി, ഇളയമകൻ അഖിൽ എന്നിവരാണ് മരിച്ചത്. അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് റയാനും തീപിടുത്തത്തിൽ മരിച്ചു ഗുരുതരമായി പൊള്ളലേറ്റ മൂത്തമകൻ നിഹുലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Most Read: സാമ്പത്തിക തട്ടിപ്പ്; തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ നടപടി







































