മുംബൈ: മുംബൈയിൽ കനത്ത മഴയിലും പൊടിക്കാറ്റിലും വ്യാപക നാശനഷ്ടം. പൊടിക്കാറ്റിനെ തുടർന്ന് കൂറ്റൻ ബോർഡുകൾ തകർന്ന് വീണ് മൂന്നുപേർ മരിച്ചു. 59 പേർക്ക് പരിക്കേറ്റു. മുംബൈ ഘട്കോപ്പറിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പെട്രോൾ പമ്പിന് മുകളിലാണ് കൂറ്റൻ പരസ്യ ബോർഡുകൾ തകർന്ന് വീണത്. നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.
സ്ഥലത്ത് അഗ്നിരക്ഷാസേന രക്ഷാപ്രവർത്തനം തുടരുകയാണ്. നൂറിലധികം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇന്ധനം നിറയ്ക്കാൻ കാത്ത് നിന്ന വാഹനങ്ങൾക്ക് മുകളിലേക്ക് പരസ്യ ബോർഡുകൾ തകർന്ന് വീണതോടെയാണ് വാഹനങ്ങൾ അടിയിൽ കുടുങ്ങിയത്. വാഹനങ്ങളിൽ ഉള്ളവരെ പുറത്തെത്തിക്കാനുള്ള നീക്കം തുടരുകയാണ്.
അതേസമയം, മഴ ശക്തമായതോടെ മുംബൈ വിമാനത്താവളത്തിൽ നിരവധി വിമാന സർവീസുകൾ വൈകി. എന്നാൽ, യാത്രക്കാർ ആശങ്കപ്പെടേണ്ടതില്ലെന്നും, സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്