മുംബൈ: കഴിഞ്ഞ രാത്രിമുതൽ മുംബൈയിലും സമീപപ്രദേശങ്ങളിലും തുടരുന്ന കനത്ത മഴയിൽ നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ട്. നഗര പാതകളിലെല്ലാം വെള്ളം ഉയർന്നതോടെ നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമായി.
നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. അന്ധേരിയിൽ കനത്ത മഴയെ തുടർന്ന് റോഡുകൾ മുങ്ങി. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായത് ട്രെയിൻ ഗതാഗതത്തിനും തിരിച്ചടിയായി.
മുംബൈയിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുംബൈയ്‌ക്ക് പുറമേ താനെ, പാൽഘർ, സിന്ധുദുർഗ് ജില്ലകളിലും ഈ ദിവസങ്ങളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പുണ്ട്.
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്‌തമായ മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ആവശ്യമെങ്കിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയെ നിയോഗിച്ചിട്ടുണ്ടെന്നും കനത്ത ജാഗ്രത തുടരണമെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അറിയിച്ചു.
Most Read: സ്വര്‍ണക്കടത്തിൽ സംസ്‌ഥാന സര്‍ക്കാരിനെതിരായ ആരോപണം ഗൗരവമുള്ളത്; അനുരാഗ് സിംഗ് ഠാക്കൂര്‍