ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; വ്യാപക നാശം; ഗതാഗതം സ്‌തംഭിച്ചു

By News Desk, Malabar News
Heavy Rain In North India
Ajwa Travels

മുംബൈ: ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. ഡെൽഹി, ഹരിയാന, ജമ്മു കശ്‌മീർ, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്‌ഥാൻ തുടങ്ങിയ സംസ്‌ഥാനങ്ങളിലെല്ലാം അതിശക്‌തമായ മഴയാണ് തുടരുന്നത്. മഴയെ തുടർന്ന് താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡിൽ വെള്ളം ഉയർന്നതോടെ ഗതാഗതവും സ്‌തംഭിച്ചിരിക്കുകയാണ്.

കനത്ത മഴയെ തുടർന്ന് ഹരിയാനയിലെ ഗുരുഗ്രാമിൽ വെള്ളപ്പൊക്കം രൂപപ്പെട്ടു. ഉത്തരേന്ത്യയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വ്യാപക കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്. അടുത്ത ആറ് ദിവസം കൂടി അതിശക്‌തമായ മഴ തുടരുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഗുജറാത്ത്, രാജസ്‌ഥാൻ, മധ്യപ്രദേശ് സംസ്‌ഥാനങ്ങളിൽ 24 മണിക്കൂറിനിടെ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഗോവ, കർണാടക, മഹാരാഷ്‌ട്ര, കൊങ്കൺ മേഖലകളിലും അതിശക്‌തമായ മഴ ഉണ്ടാകുമെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Also Read: ഫോൺ ചോർത്തൽ ദേശീയ സുരക്ഷക്ക് വേണ്ടി; ന്യായീകരിച്ച് രവിശങ്കർ പ്രസാദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE