ന്യൂഡെൽഹി: ന്യൂയോർക്ക് ടൈംസ് ഉൾപ്പടെയുള്ള ആഗോള മാദ്ധ്യമ സ്ഥാപനങ്ങൾ പ്രവർത്തന രഹിതമായി. ഫിനാൻഷ്യൽ ടൈംസ്, ബ്ളൂംബെർഗ്, സിഡിഎൻ, റെഡ്ഡിറ്റ്, ജിറ്റ് ഹബ്ബ്, സ്റ്റാക്ക് ഓവർ, ഫ്ളോ തുടങ്ങിയ വെബ്സൈറ്റുകളും ആമസോണിന്റെ ട്വിച് എന്നിവയും പ്രശ്നം നേരിട്ടു.
യുകെ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിനെയും ഇത് ബാധിച്ചെന്നാണ് റിപ്പോർട്. ഏകദേശം രണ്ടായിരത്തിലധികം ഉപഭോക്താക്കൾ ആമസോണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി. ഈ വെബ്സൈറ്റുകൾ സന്ദർശിക്കുന്നവർക്ക് ‘Error’ എന്ന സന്ദേശമാണ് ലഭിച്ചത്.
അതേസമയം, കണ്ടന്റ് ഡെലിവറി നെറ്റ്വർക്കിലുണ്ടായ തകരാറ് മൂലമാണ് സൈറ്റുകൾ നിശ്ചലമായതെന്നും കണ്ടെത്തിയതിന് പിന്നാലെ ഇത് പരിഹരിച്ചെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു.
Also Read: ഗംഗയിൽ കൊറോണ വൈറസ് സാന്നിധ്യം ഉണ്ടോയെന്ന് കണ്ടെത്താൻ പഠനവുമായി കേന്ദ്രം







































