കാസർഗോഡ്: ജില്ലയിലെ പനത്തടിയിൽ നായാട്ട് സംഘം പിടിയില്‍. വന മേഖലയിൽ ഇറങ്ങിയ സംഘത്തിലെ പാണത്തൂർ കാഞ്ഞിരത്തിങ്കൽ സ്വദേശി ബാബു ജോർജ്, കുണ്ടുപ്പള്ളി സ്വദേശി കെ മോഹനൻ എന്നിവരാണ് പിടിയിലായത്.
ഇവർക്കൊപ്പം ഉണ്ടായിരുന്ന സൈമൺ ഓടിരക്ഷപ്പെട്ടതായി വനം വകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു. ജില്ലയിലെ കുപ്രസിദ്ധ നായാട്ട് സംഘത്തിലെ അംഗങ്ങളാണ് പിടിയിലായവരെന്നും ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.
പ്രതികളിൽ നിന്ന് ലൈസൻസില്ലാത്ത നാടൻ തോക്കും തിരകളും പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ച വാഹനവും പിടികൂടിയിട്ടുണ്ട്.
Malabar News: വർക്ക്‌ഷോപ്പിൽ നിന്ന് പട്ടാപ്പകൽ മൊബൈൽ മോഷ്‌ടിച്ചു മുങ്ങി; പ്രതി പിടിയിൽ






































