വുഹാൻ: ചൈനയിലെ ഹ്യുബെ പ്രവിശ്യയിലെ വുഹാന്‍ നഗരത്തില്‍ വീശിയ കൊടുങ്കാറ്റില്‍ 6 പേരെ കാണാതായെന്ന് റിപ്പോർട്. 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം രാത്രി 8.40നാണ് കാറ്റ് വീശിയത്. പരിക്കേറ്റവര്‍ സുരക്ഷിതരാണെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട് ചെയ്യുന്നു. കൂടാതെ ജിയാങ്സു പ്രവിശ്യയിലെ സുസൗ നഗരത്തിൽ ഉണ്ടായ ചുഴലിക്കാറ്റിൽ ഒരാള്‍ മരിക്കുകയും 21 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
Read also: കോവിഡിൽ സർക്കാരും ജനങ്ങളും ഉദ്യോഗസ്‌ഥരും അലംഭാവം കാട്ടി; വിമർശനവുമായി ആർഎസ്എസ്



































