കോവിഡിൽ സർക്കാരും ജനങ്ങളും ഉദ്യോഗസ്‌ഥരും അലംഭാവം കാട്ടി; വിമർശനവുമായി ആർഎസ്എസ്

By Trainee Reporter, Malabar News
Mohan Bhagwat
Ajwa Travels

ന്യൂഡെൽഹി: കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന് എതിരെ വിമർശനവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് രംഗത്ത്. രാജ്യത്തെ നിലവിലെ കോവിഡ് പ്രതിസന്ധിക്ക് കാരണം ഒന്നാം തരംഗത്തിൽ സർക്കാരും ജനങ്ങളും ഉദ്യോഗസ്‌ഥരും കാണിച്ച അലംഭാവമാണെന്ന് മോഹൻ ഭാഗവത് പറഞ്ഞു.

കോവിഡിനെ പ്രതിരോധിക്കാൻ യുവാക്കൾക്ക് ആത്‌മവിശ്വാസം നൽകുന്നതിനായി ആർഎസ്എസ് സംഘടിപ്പിച്ച ‘പോസിറ്റിവിറ്റി അൺലിമിറ്റഡ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നാം തരംഗത്തിന് ശേഷം നമ്മൾ എല്ലാവരും അലംഭാവം കാട്ടി. സർക്കാരും ജനങ്ങളും ഉദ്യോഗസ്‌ഥരും എല്ലാവരും. ഇത് വരികയാണെന്ന് നമുക്കെല്ലാം അറിയാമായിരുന്നു. ഡോക്‌ടർമാർ നമുക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും അത് അവഗണിച്ചു.

ഇപ്പോൾ പറയുന്നു ഒരു മൂന്നാം തരംഗം വരുന്നെന്ന്. അതിനെ നമ്മൾ ഭയക്കണോ? അതോ വൈറസിനെ പ്രതിരോധിച്ച് വിജയിക്കാനുള്ള മനോഭാവം കാണിക്കണോ? മോഹൻ ഭാഗവത് ചോദിച്ചു. നിലവിലെ സാഹചര്യങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് സർക്കാരും ജനങ്ങളും പ്രവർത്തിക്കണം. ഗുണദോഷങ്ങളെക്കുറിച്ച് തർക്കത്തിന് മുതിരാതെ രോഗത്തെ ഒന്നിച്ച് നേരിടണമെന്നും ആർഎസ്എസ് മേധാവി പറഞ്ഞു.

Read also: കോവിഡ് വ്യാപനം; ലോക്ക്‌ഡൗൺ നീട്ടി ഹിമാചല്‍ പ്രദേശും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE