കോവിഡ് വ്യാപനം; ലോക്ക്‌ഡൗൺ നീട്ടി ഹിമാചല്‍ പ്രദേശും

By Syndicated , Malabar News
lock down himachal
Ajwa Travels

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഹിമാചല്‍ പ്രദേശില്‍ മെയ് 26 വരെ ലോക്ക്‌ഡൗൺ നീട്ടാൻ തീരുമാനം. ശനിയാഴ്‌ച മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ അധ്യക്ഷതയില്‍ ചേർന്ന സംസ്‌ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. മെയ് 7 മുതല്‍ 17 വരെയായിരുന്നു ലോക്ക്‌ഡൗൺ ആദ്യഘട്ടം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതിനെ തുടര്‍ന്ന് ലോക്ക്‌ഡൗൺ നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം, അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് ദിവസേന മൂന്ന് മണിക്കൂര്‍ നേരം പ്രവർത്തിക്കാൻ അനുമതിയുണ്ട്.

Read also: രാജ്യത്തെ കോവിഡ് വ്യാപനത്തിൽ നേരിയ കുറവ്, രോഗമുക്‌തി നിരക്ക് 83.83 ശതമാനം; കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE