ഹിമാചലിൽ മേഘവിസ്‌ഫോടനം; ഏഴ് മരണം, കനത്ത മഴ തുടരുന്നു

By Web Desk, Malabar News
Cloudburst; A mother and her two children have died in Jammu and Kashmir
Representational Image
Ajwa Travels

ഷിംല: ഹിമാചലിലെ സോളനിൽ കാണ്ഡഘട്ട് ജാഡോൺ ഗ്രാമത്തിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ ഏഴു പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. ആറു പേരെ രക്ഷപ്പെടുത്തി. രണ്ട് വീടുകളും ഒരു ഗോശാലയും ഒലിച്ചുപോയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട് ചെയ്‌തു.

മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. ദുരിതബാധിതരായ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും ഉറപ്പാക്കാൻ അധികാരികളോട് നിർദേശിച്ചിട്ടുണ്ടെന്നും പറഞ്ഞു. കനത്ത മഴയെ തുടർന്ന് വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്ത് മലയോര മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്നും നാശനഷ്‌ടങ്ങളും സംബന്ധിച്ച് സംസ്‌ഥാനത്തെ എല്ലാ ജില്ലാ കളക്‌ടർമാരുമായി സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ സ്‌ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കാൻ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, എല്ലാ ഡിസിമാർക്കും മുഖ്യമന്ത്രി നിർദേശം നൽകി.അഡ്‌മിനിസ്‌ട്രേറ്റീവ് സ്‌റ്റാഫ് ജാഗ്രത പാലിക്കണമെന്നും റോഡുകൾ, വൈദ്യുതി, വെള്ളം എന്നിവയുടെ സുഗമമായ ക്രമീകരണങ്ങൾ നിലനിർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ഉത്തരാഖണ്ഡ്, ഹിമാചൽ, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ്, ബിഹാർ, സബ് ഹിമാലയൻ പശ്ചിമ ബംഗാൾ, സിക്കിം എന്നിവിടങ്ങളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

KERALA NEWS| സംസ്‌ഥാനത്ത്‌ വൈദ്യുതി ക്ഷാമം രൂക്ഷം; നിരക്ക് ഉയരുമെന്ന സൂചന നൽകി മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE