തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായതിനാൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനം ഉടൻ ഉണ്ടാവുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. ഇങ്ങനെ പുറത്തു നിന്ന് വെെദ്യുതി വാങ്ങേണ്ടി വന്നാൽ സ്വാഭാവികമായിട്ടും വെെദ്യുതി നിരക്ക് ഉയര്‍ത്തേണ്ടി വരും, ജലവൈദ്യുതി പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്‌ഥാനത്ത് വെെദ്യുതി ക്ഷാമം രൂക്ഷമായതിനാൽ പുറത്തു നിന്ന് വെെദ്യുതി വാങ്ങുന്നതിനായി നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. അധികം വെെകാതെ തന്നെ ഈ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിചേർത്തു. ജലവൈദ്യുതി പദ്ധതികള്‍ പ്രാവര്‍ത്തികമായി കഴിഞ്ഞാല്‍ പ്രതിസന്ധി പരിഹരിക്കപ്പെടും. കൂടാതെ, പദ്ധതികള്‍ പ്രാവര്‍ത്തികമായാല്‍ വൈദ്യുതി പുറത്ത് വില്‍ക്കാന്‍ സാധിക്കുമെന്നും മന്ത്രി മന്ത്രി വ്യക്‌തമാക്കി.
NATIONAL NEWS| സ്വാതന്ത്ര്യദിന ആഘോഷം; തലസ്‌ഥാനത്ത് കനത്ത സുരക്ഷ, പോലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കും