തായ്‌വാൻ വിഷയത്തിൽ പ്രകോപനം തുടർന്ന് ചൈന

By Staff Reporter, Malabar News
China will maintain communication with Taliban
Ajwa Travels

ബെയ്‌ജിംഗ്: തായ്‌വാന്‍ വിഷയത്തില്‍ ചൈനയുടെ ഭാഗത്ത് നിന്നുള്ള പ്രകോപനങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. തായ്‌വാന്റെ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണില്‍ ചൈന തുടര്‍ച്ചയായി തങ്ങളുടെ എയര്‍ക്രാഫ്റ്റുകള്‍ പറത്താൻ ആരംഭിച്ചതായാണ് പുതിയ റിപ്പോര്‍ട്.

അതേസമയം, തായ്‌വാന്‍ വിഷയത്തില്‍ പ്രകോപനപരമായ പരാമര്‍ശവുമായി ചൈന രംഗത്ത് വന്നിരുന്നു. തായ്‌വാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണെങ്കില്‍ ഒരു യുദ്ധത്തിന് പോലും തങ്ങള്‍ മടിക്കില്ല എന്നാണ് ചൈനീസ് പ്രതിരോധ വകുപ്പ് മന്ത്രി പറഞ്ഞത്. യുഎസിന്റെ പ്രതിരോധവകുപ്പ് സെക്രട്ടറി ലോയ്‌ഡ്‌ ഓസ്‌റ്റിനോടായിരുന്നു ചൈനീസ് പ്രതിരോധ വകുപ്പ് മന്ത്രി വെയ് ഫെന്‍ഗെയുടെ പ്രതികരണം.

സിംഗപ്പൂരില്‍ വെച്ച് നടന്ന സുരക്ഷാ ഉച്ചകോടിക്കിടെയായിരുന്നു തായ്‌വാന്‍ വിഷയം കടന്നുവന്നത്. തായ്‌വാന്റെ സ്വാതന്ത്യ പ്രഖ്യാപനത്തെ ഏത് വിധേനയും തകര്‍ക്കുമെന്നും നാടിന്റെ ‘ഐക്യം’ നിലനിര്‍ത്തുമെന്നുമായിരുന്നു വെയ് ഫെന്‍ഗെ പറഞ്ഞത്. ചൈനീസ് പ്രതിരോധകാര്യ മന്ത്രാലയം തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്.

Read Also: നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിക്ക് ഇഡിയുടെ പുതിയ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE