കൊച്ചി: പറവൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പറവൂർ സ്വദേശി വാലത്ത് വിദ്യാധരൻ (63) ആണ് ഭാര്യ വനജയെ (58) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. രണ്ടര വർഷം മുമ്പാണ് ഇവർ പറവൂരിൽ താമസം തുടങ്ങിയത്.
എറണാകുളത്ത് സ്വകാര്യ ഏജൻസിയിൽ സെക്യൂരിറ്റി ജീവനക്കരനാണ് വിദ്യാധരൻ. നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തിലെ റിട്ട. ജീവനക്കാരിയാണ് വനജ. കാഴ്‌ചക്കുറവ് ഉണ്ടായതിനെ തുടർന്ന് ചില മാനസിക പ്രശ്‌നങ്ങൾ വനജയ്‌ക്ക് ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇതുമൂലം ഇവർക്കിടയിൽ വഴക്കുണ്ടാകുന്നത് പതിവായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. ദമ്പതികൾക്ക് രണ്ടു പെൺമക്കളാണ് ഉള്ളത്.
Most Read| നേപ്പാൾ ഉരുൾപൊട്ടൽ; കാണാതായവർ 51 പേരെന്ന് സ്‌ഥിരീകരണം