കോയമ്പത്തൂർ: സഹപ്രവർത്തകയ്‌ക്ക് നേരെ പീഡന ശ്രമം നടത്തിയ എയർഫോഴ്‌സ് ഉദ്യോഗസ്‌ഥനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. എയർഫോഴ്‌സിൽ പരാതി നൽകി രണ്ടാഴ്‌ചയായിട്ടും നടപടി എടുക്കാത്തതിനെ തുടർന്ന് യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. കോയമ്പത്തൂരിലെ എയർഫോഴ്‌സ് അഡ്‌മിനിസ്ട്രേറ്റീവ് കോളേജിൽ വച്ച് അതിക്രമം നടത്തിയെന്നാണ് പരാതി. ഗാന്ധിപുരം പോലീസ് സ്‌റ്റേഷനിൽ നിന്നുള്ള വനിതാ സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമായിരുന്നു ഉദ്യോഗസ്‌ഥന്റെ അറസ്‌റ്റ്. ഛത്തീസ്ഗഡ് സ്വദേശിയായ ഇയാളെ ഉദുമൽപേട്ട് ജയിലിൽ റിമാൻഡ് ചെയ്‌തു.
Read also: 2004ൽ സോണിയയെ പ്രധാനമന്ത്രിയായി നിർദ്ദേശിച്ചിരുന്നു; രാംദാസ് അത്തേവാല







































