2004ൽ സോണിയയെ പ്രധാനമന്ത്രിയായി നിർദ്ദേശിച്ചിരുന്നു; രാംദാസ്​ ​അത്തേവാല

By Syndicated , Malabar News
Sonia-Athawale
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് യുപിഎ അധികാരത്തിൽ വന്നപ്പോൾ സോണിയ ഗാന്ധിയെ താൻ പ്രധാനമന്ത്രിയായി നിർദ്ദേശിച്ചിരുന്നുവെന്ന്​ കേന്ദ്രമന്ത്രി രാംദാസ്​ ​അത്തേവാല. 2004ൽ യുപിഎക്ക് അധികാരം ലഭിച്ചപ്പോൾ താൻ സോണിയയുടെ പേരാണ്​ നിർദേശിച്ചത്​.​ വിദേശരാജ്യത്ത് ജനിച്ചു എന്നത് ഒരു പ്രശ്‌നമല്ലെന്നും അന്ന്​ പറഞ്ഞിരുന്നതായി അത്തേവാല വ്യക്‌തമാക്കി.

‘സോണിയ ഗാന്ധിയെ പ്രധാനമന്ത്രിയായി നിർദേശിച്ചിരുന്നു. അവർ വിദേശത്ത്​ ജനിച്ചുവെന്നുള്ളത്​​​ പ്രശ്‌നമല്ലെന്നും അന്ന് പറഞ്ഞിരുന്നു. സോണിയ ഗാന്ധി പ്രധാനമന്ത്രിപദം ഏറ്റെടുത്തില്ലെങ്കിൽ ശരത്​ പവാറിന്റെ പേരാണ്​ നിർദേശിച്ചത്​. എന്നാൽ, നിർദേശം സോണിയ അംഗീകരിച്ചില്ല’- ഇൻഡോറിൽ ശനിയാഴ്‌ച നടത്തിയ വാർത്ത സമ്മേളനത്തിൽ രാംദാസ്​ ​അത്തേവാല പറഞ്ഞു. കമല ഹാരിസിന്​ യുഎസ് വൈസ്​ പ്രസിഡണ്ടാകാമെങ്കിൽ സോണിയക്ക്​ ഇന്ത്യ പ്രധാനമന്ത്രിയും ആകാമെന്ന് രാംദാസ്​ ​അത്തേവാല കൂട്ടിച്ചേർത്തു.

Read also: മാവോയിസ്‌റ്റ് ഭീഷണി; കേരളമടക്കം 10 സംസ്‌ഥാനങ്ങളിലെ സ്‌ഥിതി വിലയിരുത്തി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE