തിരുവനന്തപുരം: അനധികൃതമായി സൂക്ഷിച്ച 45 കിലോ ചന്ദനം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ തോട്ടവാരം അനില്‍ ഭവനില്‍ അനില്‍ കുമാറിനെ വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ അറസ്‌റ്റ് ചെയ്‌തു. ഏകദേശം നാല് ലക്ഷത്തോളം രൂപ വില വരുന്ന ചന്ദനമാണ് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു.
വീടിനോട് ചേര്‍ന്നിരുന്ന സിന്തറ്റിക് വാട്ടര്‍ ടാങ്കിനകത്താണ് അനിൽ കുമാർ ചെത്തിമിനുക്കിയ ചന്ദന മുട്ടികൾ ഒളിപ്പിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
തിരുവനന്തപുരം കണ്‍ട്രോള്‍ റൂം റെയ്ഞ്ച് ഓഫിസര്‍ സലിന്‍ ജോസ്, ചുള്ളിമാനൂര്‍ ഫ്‌ളയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഓഫിസര്‍ വി ബ്രിജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്.
Read Also:







































