അനധികൃതമായി സൂക്ഷിച്ച 100 കിലോ ചന്ദനത്തടികൾ കൊച്ചിയിൽ പിടികൂടി

By Team Member, Malabar News
100 Kilo Sandalwood Seized From Kochi
Ajwa Travels

എറണാകുളം: ജില്ലയിലെ കൊച്ചി പനമ്പിള്ളി നഗറിൽ നിന്നും 100 കിലോ ചന്ദനത്തടികൾ പിടികൂടി വനവകുപ്പ് ഉദ്യോഗസ്‌ഥർ. വിൽക്കാൻ പാകമാക്കിയ നിലയിലാണ് ചന്ദനത്തടികൾ പിടികൂടിയത്. പനമ്പിള്ളി നഗറിലുള്ള വാടകവീട്ടിൽ നിന്നുമാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദനത്തടികൾ പിടികൂടിയത്. കൂടാതെ സംഭവത്തിൽ ഇതുവരെ 5 പേരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.

അറസ്‌റ്റിലായ പ്രതികളിൽ 4 പേർ ഇടുക്കി സ്വദേശികളും ഒരാൾ താമരശേരി സ്വദേശിയുമാണ്. കൂടാതെ 20 ലക്ഷത്തോളം രൂപ വിലവരുന്ന ചന്ദനത്തടികൾ ഇടുക്കിയിൽ നിന്നും കൊണ്ട് വന്നതാകാമെന്നാണ് സൂചന. തിരുവനന്തപുരത്തെ ഇന്റലിജൻസ് വിങ്ങിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചന്ദനത്തടികൾ പിടികൂടിയത്.

സ്വകാര്യ സ്‌ഥലത്തു നിന്നുമാണ് ചന്ദനത്തടികൾ എത്തിച്ചതെന്നാണ് പ്രതികൾ വ്യക്‌തമാക്കുന്നത്‌. പ്രതികളെ ഇടുക്കിയിലെത്തിച്ച് പരിശോധന നടത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്‌തത ഉണ്ടാകൂ എന്നാണ് ഫോറസ്‌റ്റ് റെയിഞ്ച് ഓഫീസർ അറിയിച്ചത്. സമാന രീതിയിൽ മുൻപും ചന്ദനത്തടികൾ കടത്തിയിട്ടുണ്ടോ എന്ന കാര്യവും വനംവകുപ്പ് നിലവിൽ അന്വേഷിക്കുകയാണ്.

Read also: ശ്രീനിവാസൻ വധം; ആയുധങ്ങൾ കൊണ്ടുപോയ കാർ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE