ചന്ദന മുട്ടികള്‍ കടത്താന്‍ ശ്രമം; മാവൂരിൽ മൂന്നുപേര്‍ പിടിയില്‍

By News Bureau, Malabar News
sandalwood smuggling-kozhikkode
Ajwa Travels

കോഴിക്കോട്: ചന്ദന മുട്ടികള്‍ കടത്താനുള്ള ശ്രമത്തിനിടെ മാവൂരിൽ മൂന്നുപേര്‍ പിടിയില്‍. വാഴൂര്‍ ആക്കോട് കോണോത്ത് അബ്‌ദുള്ള, പാഴൂര്‍ ചിറ്റാരിപിലാക്കില്‍ അബ്‌ദുറഹിമാന്‍, മാവൂര്‍ തെങ്ങിലക്കടവ് കണ്ണിപ്പറമ്പ് തറയില്‍ ബഷീര്‍ എന്നിവരെയാണ് വനംവകുപ്പ് അധികൃതര്‍ പിടികൂടിയത്.

താമരശേരി ഫോറസ്‌റ്റ് റേഞ്ച് ഉദ്യോഗസ്‌ഥരാണ് മാവൂരില്‍ വെച്ച് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌. 50 കിലോഗ്രാം വരുന്ന ചന്ദനമുട്ടികളും ചന്ദനക്കടത്തിന് ഉപയോഗിച്ച ജീപ്പ്, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയും വനപാലകര്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തു.

പ്രതികളെ താമരശേരി കോടതിയില്‍ ഹാജരാക്കും.

Malabar News: പറശ്ശിനിക്കടവിൽ വാട്ടർ ടാക്‌സി സർവീസ് ഇന്നുമുതൽ പുനഃരാരംഭിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE