ശ്രീനിവാസൻ വധം; ആയുധങ്ങൾ കൊണ്ടുപോയ കാർ കണ്ടെത്തി

By Staff Reporter, Malabar News
Srinivasan murder case; The police filed a charge sheet

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊലപാതകത്തില്‍ ആയുധങ്ങള്‍ കൊണ്ടുപോയ കാര്‍ കണ്ടെത്തി. പട്ടാമ്പി സ്വദേശി നാസറിന്റെ ഉടമസ്‌ഥതയിലുള്ള കാറാണ് കണ്ടെത്തിയത്. എന്നാൽ കാര്‍ ഓടിച്ച പ്രതി ഒളിവിലാണ്. നാസറിന്റെ ബന്ധുവീടിന്റെ പുറകില്‍ ഒളിപ്പിച്ച നിലയിലാണ് കാര്‍ കണ്ടെത്തിയത്.

ശ്രീനിവാസന്‍ വധക്കേസില്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ അറസ്‌റ്റില്‍. കൊടുവായൂര്‍ സ്വദേശി ജിഷാദാണ് അറസ്‌റ്റിലായത്. സുബൈര്‍ വധത്തിന് പ്രതികാരമായി കൊല്ലേണ്ടവരുടെ ലിസ്‌റ്റ് തയ്യാറാക്കിയ സംഘത്തിലെ ഒരാളാണ് ജിഷാദ്. 2017 മുതല്‍ ഫയര്‍ഫോഴ്‌സില്‍ ജോലി ചെയ്‌തു വരികയായിരുന്നു ഇയാള്‍.

ഗൂഢാലോചനയില്‍ പങ്കാളിയായ അഗ്‌നിശമന സേനാ ഉദ്യോഗസ്‌ഥനാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. കോങ്ങാട് സ്‌റ്റേഷനിലെ ഫയർ ഓഫിസറാണ് ജിഷാദ്. ഗൂഢാലോചനയിൽ പങ്കെടുക്കുകയും വ്യത്യസ്‌ത ഘട്ടങ്ങളിൽ പ്രതികൾക്ക് ജിഷാദ് സഹായം ചെയ്‌തതായി കണ്ടെത്തിയെന്നും അന്വേഷണ സംഘം പറഞ്ഞു.

Read Also: ഡെൽഹിയിലെ തീപിടുത്തം; മരണം 27 ആയി, ഇനിയും ഉയർന്നേക്കുമെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE