ഡെൽഹിയിലെ തീപിടുത്തം; മരണം 27 ആയി, ഇനിയും ഉയർന്നേക്കുമെന്ന് പോലീസ്

By Team Member, Malabar News
27 Were Died In The Massive Fire in Delhi And Death Toll May Be Increase Said Police
Ajwa Travels

ന്യൂഡെൽഹി: ഡെൽഹിയിലെ മുണ്ട്‌കയിൽ നാല് നില കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച ആളുകളുടെ എണ്ണം 27 ആയി ഉയർന്നു. 40ഓളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടുത്തത്തിൽ മരണപ്പെടുന്നവരുടെ എണ്ണം ഇനിയും ഉയർന്നേക്കാം എന്നാണ് പോലീസ് നൽകുന്ന സൂചന.

6 മണിക്കൂർ നീണ്ട പ്രയത്‌നത്തിന് ഒടുവിലാണ് തീ പൂർണമായും അണക്കാൻ സാധിച്ചത്. കൂടാതെ നിരവധി ആളുകളെ കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്. തീപിടുത്തം ഉണ്ടാകുന്ന സമയത്ത് കെട്ടിടത്തിൽ 200ഓളം ആളുകൾ ഉണ്ടായിരുന്നു എന്നാണ് സൂചന. അതിനാൽ തന്നെ കെട്ടിടത്തിനുള്ളിൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകുമെന്ന സൂചനയിൽ പരിശോധന തുടരുകയാണ്.

മുണ്ട്കാ മെട്രോ സ്‌റ്റേഷന് സമീപത്തുള്ള സിസിടിവി കാമറകളും റൗട്ടറും നിർമിക്കുന്ന എസ്ഐ ടെക്നോളജീസ് എന്ന സ്‌ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. സ്‌ഥാപനത്തിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും പ്രദേശവാസികളായ സ്‌ത്രീകളാണ്. അപകടത്തിന് പിന്നാലെ കെട്ടിട ഉടമകൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടാതെ സ്‌ഥാപന ഉടമയെ ഉടൻ തന്നെ അറസ്‌റ്റ് ചെയ്യുമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: സംസ്‌ഥാനത്ത് ഇന്ന് കുട്ടികൾക്കായി പ്രത്യേക കോവിഡ് വാക്‌സിനേഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE