ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ചിയാൻ വിക്രം ഇന്ന് ആശുപത്രി വിട്ടേക്കും. ഇന്നലെ ഉച്ചകഴിഞ്ഞാണ് നെഞ്ചുവേദനയെ തുടർന്ന് വിക്രമിനെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും, മുറിയിലേക്ക് മാറ്റിയ അദ്ദേഹം മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ ആണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യനിലയിൽ പുരോഗതി ഉള്ളതിനാൽ വിക്രമിന് ഇന്ന് തന്നെ ആശുപത്രി വിടാനാകുമെന്നാണ് വ്യക്തമാക്കുന്നത്.
മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സിനിമയായ ‘പൊന്നിയിൻ സെൽവന്റെ ടീസർ റിലീസ് ചടങ്ങിൽ പങ്കെടുക്കാനിരുന്നതിന് തൊട്ടുമുമ്പാണ് വിക്രമിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. പിന്നാലെ താരത്തിന് ഹൃദയാഘാതം ആണെന്ന നിലയിലുള്ള റിപ്പോർട്ടുകളാണ് ആദ്യം പുറത്തുവന്നത്. എന്നാൽ, പിന്നീട് മകൻ ധ്രുവ് ഇത് നിഷേധിച്ചു രംഗത്തെത്തിയിരുന്നു.
Most Read: പരസ്യപ്പോര് മുറുകുന്നു; ആന്റണി രാജു ഇന്ന് കണ്ണൂരിൽ- ബഹിഷ്കരിക്കുമെന്ന് സിഐടിയു